1885 ഏപ്രില്‍ 27-ന് (കൊല്ലവര്‍ഷം 1060 മേടം പതിനാലാം തീയതി) വടക്കെ മലബാറില്‍ കണ്ണൂര്‍ ജില്ലയില്‍ തലശ്ശേരിക്കും കൂത്തുപറമ്പിനുമിടയ്ക്ക് പ്രകൃതിമനോഹരമായ പാട്യം ഗ്രാമത്തിലാണ് വാഗഭടാനന്ദഗുരുവിന്റെ ജനനം.
വയലേരി ചീരുഅമ്മയുടെയും തേനന്കണ്ടി വാഴവളപ്പില്‍ കോരന് ഗുരുക്കളുടെയും സീമന്തപുത്രനായിട്ടാണ് ഗുരുദേവന്റെ ജനനം. ജന്മനാതന്നെ അതിതേജസ്വിയായിരുന്ന കുഞ്ഞിന്, കുഞ്ഞിക്കണ്ണന് എന്ന് നാമകരണം ചെയ്യപ്പെട്ടു. സംസ്കൃതത്തിലും വൈദ്യത്തിലും പണ്ഡിതനും പുരോഗമന ചിന്താശീലനും അനാചാരങ്ങളോട് എതിര്‍പ്പുള്ള ആളുമായിരുന്ന പിതാവിന്റെ കീഴിലാണ് കുഞ്ഞിക്കണ്ണന് ബാല്യകാല വിദ്യാഭ്യാസം നടത്തിയത്. പിതാവില്‍ നിന്ന് സംസ്കൃതത്തില്‍ കാവ്യ, നാടകാദികള്‍ ഹൃദിസ്ഥമാക്കിയതിനുപുറമെ ആത്മീയകാര്യങ്ങളില്‍ അദ്ദേഹത്തിനുണ്ടായിരുന്ന അനന്യസാധാരണമായ കാഴ്ചപ്പാടും കുഞ്ഞിക്കണ്ണന് സ്വായത്തമാക്കിയിരുന്നു. അസാമാന്യമായ ബു്ദ്ധിശക്തിയും അന്യാദൃശ്യമായ സ്മൃതിവൈഭവവും ചെറുപ്പത്തിലേ പ്രകടമാക്കിയ കുഞ്ഞിക്കണ്ണന് 12-ാം വയസ്സില്‍ തന്നെ സംസ്കൃതാധ്യാപനത്തില് പിതാവിനെ സഹായിച്ചുപോന്നു. തന്നെക്കാള്‍ മുതിര്‍ന്നവരായിരുന്നു പല ശിഷ്യന്മാരും. “വൃദ്ധോ ശ്ഷ്യഃ ഗുരോര്യുവാ” എന്ന വചനം അന്വര്‍ത്ഥമാക്കുമാറ് അധ്യാപനം നടത്തിയ കുഞ്ഞിക്കണ്ണന് വി.കെ. ഗുരുക്കള്‍ എ്ന്ന പേരില്‍ പ്രശസ്തനായിത്തീര്‍ന്നു. സംസ്കൃത ഭാഷയില്‍ പുകള്‍പെറ്റ ഒട്ടേറെ പണ്ഡിതന്മാര് അക്കാലത്ത് വടക്കെ മലബാറില്‍ ഉണ്ടായിരുന്നു. മേലൂട്ട് കണ്ണന് ഗുരുക്കള്‍, പാരമ്പത്ത് രൈരുനായര്‍, കടത്തനാട്ട് കൃഷ്ണവാര്യര്‍, വായത്തസ്വാമി എന്ന കണ്ണന് ഗുരുക്കള്‍, എം.കെ. ഗുരുക്കള്‍ തുടങ്ങി നിരവധിപേര്‍.
ജനനവും ബാല്യവും :- Va1885 ഏപ്രില്‍ 27-ന് (കൊല്ലവര്‍ഷം 1060 മേടം പതിനാലാം തീയതി) വടക്കെ മലബാറില്‍ കണ്ണൂര്‍ ജില്ലയില്‍ തലശ്ശേരിക്കും കൂത്തുപറമ്പിനുമിടയ്ക്ക് പ്രകൃതിമനോഹരമായ പാട്യം ഗ്രാമത്തിലാണ് വാഗഭടാനന്ദഗുരുവിന്റെ ജനനം. കേരളീയ സംസ്കാരപാരമ്പര്യത്തിന്റെ ഉള്ത്തുടിപ്പുള്ക്കൊണ്ട പാട്യം സമ്പന്നമായ പൈതൃകങ്ങളുടെ വിളഭൂമിയായിരുന്നു.
വയലേരി ചീരുഅമ്മയുടെയും തേനന്കണ്ടി വാഴവളപ്പില്‍ കോരന് ഗുരുക്കളുടെയും സീമന്തപുത്രനായിട്ടാണ് ഗുരുദേവന്റെ ജനനം. ജന്മനാതന്നെ അതിതേജസ്വിയായിരുന്ന കുഞ്ഞിന്, കുഞ്ഞിക്കണ്ണന് എന്ന് നാമകരണം ചെയ്യപ്പെട്ടു. സംസ്കൃതത്തിലും വൈദ്യത്തിലും പണ്ഡിതനും പുരോഗമന ചിന്താശീലനും അനാചാരങ്ങളോട് എതിര്‍പ്പുള്ള ആളുമായിരുന്ന പിതാവിന്റെ കീഴിലാണ് കുഞ്ഞിക്കണ്ണന് ബാല്യകാല വിദ്യാഭ്യാസം നടത്തിയത്. പിതാവില്‍ നിന്ന് സംസ്കൃതത്തില്‍ കാവ്യ, നാടകാദികള്‍ ഹൃദിസ്ഥമാക്കിയതിനുപുറമെ ആത്മീയകാര്യങ്ങളില്‍ അദ്ദേഹത്തിനുണ്ടായിരുന്ന അനന്യസാധാരണമായ കാഴ്ചപ്പാടും കുഞ്ഞിക്കണ്ണന് സ്വായത്തമാക്കിയിരുന്നു. അസാമാന്യമായ ബു്ദ്ധിശക്തിയും അന്യാദൃശ്യമായ സ്മൃതിവൈഭവവും ചെറുപ്പത്തിലേ പ്രകടമാക്കിയ കുഞ്ഞിക്കണ്ണന് 12-ാം വയസ്സില്‍ തന്നെ സംസ്കൃതാധ്യാപനത്തില് പിതാവിനെ സഹായിച്ചുപോന്നു. തന്നെക്കാള്‍ മുതിര്‍ന്നവരായിരുന്നു പല ശിഷ്യന്മാരും. “വൃദ്ധോ ശ്ഷ്യഃ ഗുരോര്യുവാ” എന്ന വചനം അന്വര്‍ത്ഥമാക്കുമാറ് അധ്യാപനം നടത്തിയ കുഞ്ഞിക്കണ്ണന് വി.കെ. ഗുരുക്കള്‍ എ്ന്ന പേരില്‍ പ്രശസ്തനായിത്തീര്‍ന്നു. സംസ്കൃത ഭാഷയില്‍ പുകള്‍പെറ്റ ഒട്ടേറെ പണ്ഡിതന്മാര് അക്കാലത്ത് വടക്കെ മലബാറില്‍ ഉണ്ടായിരുന്നു. മേലൂട്ട് കണ്ണന് ഗുരുക്കള്‍, പാരമ്പത്ത് രൈരുനായര്‍, കടത്തനാട്ട് കൃഷ്ണവാര്യര്‍, വായത്തസ്വാമി എന്ന കണ്ണന് ഗുരുക്കള്‍, എം.കെ. ഗുരുക്കള്‍ തുടങ്ങി നിരവധിപേര്‍..